ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരില്‍ ഒരാളായ യഹ്യ സിന്‍വാർ കൊല്ലപ്പെട്ടതിന്റെ ആഘോഷത്തിലാണ് ഇസ്രയേല്‍ .യഹ്യ സിന്‍വറിന്റേതെന്ന പേരില്‍ മുറിവേറ്റ് മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
അതേസമയം യഹ്യയുടെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ തന്റെ മരണം എങ്ങനെ ആയിരിക്കണമെന്ന ആഗ്രഹമാണ് യഹ്യ പറയുന്നത് . ശത്രുവിന്റെ കൈ കൊണ്ട് മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഈ വീഡിയോയിൽ സിൻവാർ പറയുന്നത്. ശത്രുക്കൾക്ക് സമ്മാനം നൽകണമെങ്കിൽ മരണം നൽകണമെന്നും യഹ്യ വീഡിയോയിൽ പറയുന്നു . ശത്രുവിന്റെ കൈകളാൽ മരിച്ചതിന് ശേഷം തനിക്ക് അള്ളാഹുവിലേക്ക് പോകണമെന്ന് യഹ്യ പറയുന്നത് വീഡിയോയിൽ കാണാം.
തനിക്ക് 59 വയസ്സുണ്ടെന്ന് തന്റെ പ്രായത്തെ പരാമർശിച്ച് സിൻവാർ പറയുന്നു. തന്റെ മരണം ഏതെങ്കിലും പ്രകൃതി ദുരന്തമോ രോഗമോ മൂലമാകരുത്, ശത്രുവിന്റെ ആയുധങ്ങളാൽ മരിക്കുകയും ലോകം വിടുകയും ചെയ്യണമെന്നാണ് ആഗ്രഹം. കൊറോണ ബാധിച്ച് മരിക്കുന്നതിനേക്കാൾ എഫ്-16 ആക്രമണത്തിൽ മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സിൻവാർ പറഞ്ഞിരുന്നു. പക്ഷാഘാതം, ഹൃദയാഘാതം, അപകടം എന്നിവ മൂലം മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും യഹ്യ പറഞ്ഞിരുന്നു.