ഹോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ സ്പൈഡർമാൻ ചലച്ചിത്ര പരമ്പരയിലെ നാലാം ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി വെളിപ്പെടുത്തൽ. സ്പൈഡർമാനായി വേഷമിടുന്ന ടോം ഹോളണ്ടാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കാമുകിയും സഹതാരവുമായ സെന്‍ഡയക്കൊപ്പമിരുന്നാണ് നാലാം ചിത്രത്തിൻ്റ സ്ക്രിപ്റ്റിന്റെ ഡ്രാഫ്റ്റ് വായിച്ചതെന്ന് ടോംഹോളണ്ട് ദി റിച്ച് പോൾ പോഡ് കാസ്റ്റിൽ വ്യക്തമാക്കി.
സ്‌പൈഡര്‍മാന്‍: ഹോംകമിംഗ് (2017), സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം (2019) ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോം(2021)’ എന്നിവയ്‌ക്ക് ശേഷമാണ് നാലാം ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. സ്ക്രിപ്റ്റിനെ ഏറ്റവും മികച്ചതെന്നാണ് താരം വിശേഷിപ്പിച്ചത്. “കുറച്ചുകൂടി അതിൽ വർക്ക് ചെയ്യണം പക്ഷേ. എഴുത്തുകാർ മികച്ചാരു ജോലിയാണ് നിർവഹിച്ചത്. മൂന്നാഴ്ച മുൻപാണ് ഞാൻ അത് വായിച്ചത്. സത്യസന്ധമായി പറഞ്ഞാൽ അത് എന്നിലൊരു ഫയർ നിറച്ചു.
സെന്‍ഡയയും ഞാനും ഒരുമിരുന്നാണ് ആ സ്ക്രിപ്റ്റ് വായിച്ചത്. ആരാധകരുടെ ബഹുമാനം നേടാനാകുന്ന തരത്തിലുള്ളൊരു ചിത്രമാകും. പക്ഷേ ഇതിൽ കുറച്ചുകൂടി കാര്യങ്ങൾ ശരിയാക്കേണ്ടതുണ്ട്. എങ്കിലും വലിയ ആവേശത്തിലാണ് ഞാന. എത്രയും പെട്ടെന്ന് ഇത് തീർക്കാനാണ് ശ്രമിക്കുന്നത്”. —ഹോളണ്ട് പറഞ്ഞു.















