ന്യൂഡൽഹി: നോർവീജിയൻ സംഗീതജ്ഞൻ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ ഡൽഹിയിൽ പിടിയിലായ മൂന്ന് പ്രതികളെ ഇന്ന് കൊച്ചിയിലെത്തിച്ചേക്കും. ഇരുപതോളം മൊബൈലുകൾ കഴിഞ്ഞ ദിവസങ്ങളിൽ ന്യൂഡൽഹിയിൽ നിന്നും കണ്ടെത്തിയിരുന്നു.
കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിക്കിടെ 21 ഐ ഫോണുകളുൾപ്പെടെ 35 സ്മാർട്ട് ഫോണുകളാണ് നഷ്ടമായതായി പരാതി ലഭിച്ചത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം പത്ത് നഗരങ്ങളിൽ സംഗീതപരിപാടിയി നടത്തുന്നുണ്ട്. അവയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.
2022 ൽ ബംഗളൂരുവിൽ ഡിജെ പാർട്ടിക്കിടയിൽ മോഷണം നടത്തിയതും ഇവർ തന്നെയെന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ ബംഗളൂരു മാധേവപുര പോലീസ് സ്റ്റേഷനിലാണ് ഹാജരാക്കിയത് മൂവരും അലൻ വാക്കർ ഷോ നടന്നപ്പോൾ കൊച്ചിയിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.















