പത്തനംതിട്ട: ഓൺലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടകർക്കും ഭക്തർക്കുമായി ‘ഹരിവരാസനം’ എന്ന പേരിലാണ് ഓൺലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.
സന്നിധാനത്ത് നിന്നായിരിക്കും റേഡിയോയുടെ പ്രക്ഷേപണം. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാർത്തകൾ, അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയാണ് ഹരിവരാസനം റേഡിയോയിൽ ഉണ്ടാവുക.
റേഡിയോ നടത്തിപ്പിന് താൽപര്യമുള്ള കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.