മലപ്പുറം : ഇസ്ലാമിക മതപരിവർത്തന കേന്ദ്രമായ സത്യസരണിയ്‌ക്ക് പൂട്ടുവീഴുന്നു. രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ കേന്ദ്രമായ സത്യസരണി കണ്ടുകെട്ടുകയാണ് എൻഫോഴ്സ്മെന്റ്. . ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കി മതപരിവർത്തനം നടത്തുന്ന സത്യസരണിയിൽ നടക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങളാണെന്ന് നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. സത്യസരണിയിൽ മതം മാറ്റത്തിന് കാവലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തന്നെ.
മലപ്പുറം മഞ്ചേരിയിൽ മതമൗലികവാദ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന സത്യസരണിക്കെതിരെ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. പോലീസിന് പോലും പ്രവേശനം നിഷിദ്ധമായ ഇടമായ സത്യസരണിയുടെ പല രഹസ്യങ്ങളും പുറത്ത് വിട്ടത് അവിടെനിന്ന് രക്ഷപ്പെട്ട ആളുകൾ തന്നെയായിരുന്നു. പല തവണ ഹിന്ദു സംഘടനകൾ സത്യസരണിയിലേക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
2016ൽ തിരുവനന്തപുരത്തുള്ള കരസേനാ ഉദ്യോഗസ്ഥന്റെ 21 വയസ്സുള്ള മകളെ സത്യസരണിയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ആഗോള ഭീകര സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നിമിഷയെ മതം മാറ്റിയത് സത്യസരണിയിലാണ്. ലൗ ജിഹാദിനിരയാക്കപ്പെട്ട ഒറ്റപ്പാലം സ്വാദേശിനി ആതിര ഹൈക്കോടതിയിൽ മൊഴി നൽകിയത് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ സത്യസരണിയിൽ വെച്ച് മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം ഭീകര സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുമെന്നാണ്.
അന്ന് എ ഡി ജി പി ആയിരുന്ന ബി സന്ധ്യയുടെ നിർദ്ദേശത്തെ തുടർന്ന് സത്യസരണിയിൽ പോലീസ് റെയ്ഡ് നടത്തിയതിനെ തുടർന്ന് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റിയതിന്റെ രേഖകൾ പിടിച്ചെടുത്തു. തിരച്ചിലിൽ കണ്ണൂരിലെ ബ്രാഹ്മണ കുടുംബത്തിൽ പെട്ട ബി എ എം എസ് വിദ്യാർത്ഥിനി ഉൾപ്പെടെ ഉള്ളവരുടെ വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു.
മാത്രമല്ല സത്യസരണിയില്‍ മതംമാറ്റത്തിന് വിധേയായ യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായതായും , കുഴൽ പണം കടത്താൻ തന്നെ നിർബന്ധിക്കുന്നതായും യുവതി പോലീസിൽ അറിയിച്ചിരുന്നു.വൈക്കം സ്വദേശിനി അഖിലയെ ലൗജിഹാദിലൂടെ മതം മാറ്റി ഹാദിയ ആക്കിയ സംഭവത്തിൽ സത്യസരണിയുടെ പങ്ക് നിർണായകമായിരുന്നെന്ന് പിതാവ് അശോകൻ പൊലീസിന് മൊഴി നൽകിയിരുന്നു. അഖില കേസ് നടത്തിപ്പിന് പോപ്പുലർ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപയായിരുന്നു. ഇതു സംബന്ധിച്ച കണക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി തന്നെയാണ് പുറത്തുവിട്ടത് .
സുപ്രീം കോടതി വിധി വന്ന ശേഷം അഖിലയും,ഷെഫിൻ ജഹാനും പോപ്പുലർ ഫ്രണ്ട് നേതാക്കളേ കണ്ടിരുന്നു. അഖില കേസ് നടത്തിപ്പിനായി പോപ്പുലർ ഫ്രണ്ടിന് ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ധനസഹായം ലഭിച്ചിരുന്നതായും സൂചനയുണ്ട്.















