സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂവെന്ന് ഗോപി സുന്ദർ. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത മോശം കമന്റിനാണ് ഗോപി സുന്ദറിന്റെ ഈ മറുപടി .അധിക്ഷേപകരമായ കമന്റിനു കൊടുത്ത മറുപടിയുടെ സ്ക്രീൻഷോട്ടും ഗോപി സുന്ദർ പങ്കു വച്ചു.
‘മണിമണ്ടന്മാരേ, ഇതിലേ ഇതിലേ. ഇത് നിങ്ങൾക്കുള്ള സ്ഥലമാണ്’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ സ്ക്രീൻഷോട്ട് പങ്കു വച്ചത്. ‘പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. നിങ്ങൾ കരുതുന്നതുപോലെ പെണ്ണുങ്ങൾ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റുന്നവരല്ല. ജീവനുള്ള ഒരു മനുഷ്യനു ജന്മം നൽകാൻ കഴിവുള്ള ആ പുണ്യജന്മത്തെ വില കുറച്ചു കാണാൻ മാത്രമേ നിനക്ക് കഴിയൂ എന്നതിൽ അത്ഭുതമില്ല’ എന്നാണ് ഗോപി സുന്ദർ കുറിച്ചത്. ഒപ്പം കമന്റിട്ടയാളിന്റെ പേരും പരിഹാസത്തോടെ പരാമർശിച്ചിട്ടുണ്ട്.















