വെയിലത്ത് പുറത്തുപോയി തിരിച്ച് വീട്ടിൽ കയറി വരുമ്പോൾ നല്ല തണുത്ത നാരങ്ങാ വെള്ളം കുടിക്കാൻ കിട്ടാൽ എങ്ങനെയിരിക്കും? വെയിലേറ്റ് വരണ്ട് പോയ ഉന്മേഷമെല്ലാം ഒറ്റ സെക്കന്റഡിൽ തിരിച്ചെത്തും അല്ലേ? സാധാരണ നാരങ്ങാ നീര് പിഴിഞ്ഞെടുത്ത ശേഷം തൊലി വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനി നാരങ്ങാ തൊലി കളയേണ്ട. പകരം ഇങ്ങനെ ഉപയോഗിച്ചോളൂ..
നാരങ്ങാ നീരിനെക്കാൾ ഏറെ ഗുണങ്ങളാണ് നാരങ്ങാ തൊലിയിലുള്ളത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ഡി- ലീമോണിൻ തുടങ്ങിയ ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പെക്ടിൻ എന്ന പോഷക ഘടകവും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ പൊണ്ണത്തടി കുറച്ച് ഭാരം നിയന്ത്രിച്ച് നിർത്താൻ ഇത് സഹായിക്കും.
നാരങ്ങാ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ഇതിനുപുറമെ ഹൃദ്രോഗ സാധ്യതയും കുറയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങാ തൊലി. ശരീരത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹ സാധ്യതതകളും നാരങ്ങാ തൊലി കുറയ്‌ക്കുന്നു.
നാരങ്ങാ തൊലി എങ്ങനെ ഉപയോഗിക്കാം..
തൊലി നന്നായി ഉണക്കിയെടുത്ത് പൊടിക്കുക. ശേഷം ചെറു ചൂടുവെള്ളത്തിൽ കലക്കി കുടിക്കാം. നാരങ്ങാ തൊലി ചെറുതായി അറിഞ്ഞെടുത്ത ശേഷം സാലഡുകൾക്കൊപ്പം കഴിക്കാം. സൂപ്പുകൾക്കൊപ്പം നാരങ്ങാ തൊലി അരച്ചെടുത്ത് ചേർക്കുന്നതും നല്ലതാണ്.















