കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്കെതിരെ ഘടകകക്ഷിയായ ശരദ് പവാർ വിഭാഗം എന്‍.സി.പി.യില്‍ പ്രതിഷേധം. മന്ത്രിയെ തീരുമാനിക്കാനുള്ള ഘടകകക്ഷികളുടെ അധികാരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നതിനെതിരേ എൻ സിപി ഭാരവാഹിയോഗം രൂക്ഷവിമര്‍ശനമുയര്‍ത്തി. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്ന് മന്ത്രിയെ പിന്‍വലിക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി പോകും.
ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞാല്‍ ഉടൻ ഇക്കാര്യത്തിൽ എൻ സിപി തീരുമാനം എടുക്കും
എ.കെ. ശശീന്ദ്രന് പകരം തോമസ് കെ. തോമസിന് മന്ത്രിപദവി നല്‍കുന്നതിനായി എന്‍.സി.പി. മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ തന്റെ ഇഷ്ടക്കാരനായ എ.കെ. ശശീന്ദ്രനെ മാറ്റാൻ പിണറായി വിജയൻ തയ്യാറായില്ല. ഈവിഷയത്തിൽ എൻ സി പി ഭാരവാഹി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. മന്ത്രിമാറ്റത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പാക്കാനാകാത്തത് നാണക്കേടായി അതിനാൽ മന്ത്രിയെ പിന്‍വലിച്ച് പ്രതിഷേധിക്കണമെന്നുള്ള അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചു. പാര്‍ട്ടിയുടെ തീരുമാനം അതാണെങ്കില്‍ അംഗീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചതായാണ് വിവരം.















