ഹൈദരാബാദ് : തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹനുമാൻ വിഗ്രഹം കണ്ടെത്തി . തെലങ്കാനയിലെ ഹനുമകൊണ്ടയിലെ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നതിനിടെയാണ് ഹനുമാൻ വിഗ്രഹം കണ്ടെത്തിയത് . ഒറ്റശിലയിൽ കൊത്തിയെടുത്ത നിലയിലാണ് വിഗ്രഹം .വിഗ്രഹം കണ്ടെടുത്ത വിവരമറിഞ്ഞതോടെ സമീപ പ്രദേശങ്ങളിൽ നിന്ന് പോലും ധാരാളം ആളുകൾ ഹനുമകൊണ്ടയിലെ ശിവക്ഷേത്രത്തിലെത്തി.
നാട്ടുകാർ ഒത്തു ചേർന്ന് ഹനുമാൻ ശിലയിൽ പ്രത്യേക പൂജയും നടത്തി . നാട്ടുകാരുടെ സഹായത്തോടെ ഇവിടെ ശിവക്ഷേത്രത്തോട് ചേർന്ന് ഹനുമാൻ ക്ഷേത്രവും നിർമ്മിക്കാൻ ഗ്രാമസഭ തീരുമാനിച്ചിട്ടുണ്ട്.
മുൻപും ഹനുമകൊണ്ടയിൽ പലയിടങ്ങളിൽ നിന്നായി ഇത്തരം ചെറിയ വിഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. അടുത്തിടെ ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ നദിക്കരയിൽ ഹനുമാൻ വിഗ്രഹം കണ്ടെത്തിയിരുന്നു. മഴയ്‌ക്ക് പിന്നാലെ ജില്ലയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായി . അതിനു പിന്നാലെയാണ് ആഞ്ജനേയ സ്വാമിയുടെ വിഗ്രഹം രാജവൊമ്മങ്ങി മണ്ഡലത്തിലെ ജഡ്ഡങ്കിക്ക് സമീപം മാഡേരു നദിയുടെ തീരത്ത് നിന്ന് കണ്ടെടുത്തത് .