ഗുവാഹതി: അസമിൽ ട്രെയിനപകടത്തിൽ നിന്ന് അറുപതോളം വരുന്ന ആനക്കൂട്ടത്തെ രക്ഷിച്ചതിന് ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനം.
അറുപതോളം ആനകളുടെ കൂട്ടം റെയിൽവേ ട്രാക്കിൽ കൂടി കടക്കുന്നത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സന്ദർഭോചിതമായ പ്രവർത്തി ഉണ്ടാകുന്നത്.
പാളത്തിൽ ആനകളെ കണ്ട അവർ അതിവേഗം എമർജൻസി ബ്രേക്ക് ചവിട്ടി. കൃത്യസമയത്ത് ട്രെയിൻ നിർത്തിയതോടെ വൻ ദുരന്തം ഒഴിവായി . ഇതിന്റെ വീഡിയോ സൈബറിടത്തിൽ വൈറലായി.ആനകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ലോക്കോ പൈലറ്റുമാർ സ്വീകരിച്ച ഈ നടപടിയിൽ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്ത് വന്നത്.
Moving into a new era of man-animal coexistence 🚆🐘
The extensive usage of tech by @RailMinIndia is transforming railway operations. Recently, 60 elephants safely crossed a rail line in Lumding section when Loco Pilots of Kamrup Express were alerted by Intrusion Detection… pic.twitter.com/AabSEqn2yj
— Himanta Biswa Sarma (@himantabiswa) October 19, 2024
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ലോക്കോ പൈലറ്റുമാരെ അഭിനന്ദിച്ചു. മനുഷ്യ-മൃഗ സഹവർത്തിത്വത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തെ എടുത്ത് പറഞ്ഞ ഹിമന്ത ബിശ്വ ശർമ്മ മൃഗക്ഷേമം നമ്മുടെ തത്ത്വചിന്തയുടെയും ആശയങ്ങളുടെയും കാതലാണ് എന്നതും ഓർമ്മിപ്പിച്ചു.