കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ താര ദമ്പതിമാരാണ് അമലും സിത്താരയും. പൊക്കക്കുറവുള്ള ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതിനെ സോഷ്യൽ മീഡിയ കൈയ്യടികളോടെയാണ് സ്വീകരിച്ചത് .എന്നാൽ ചിലരെങ്കിലും തങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന മട്ടിലും സംസാരിച്ചുവെന്നാണ് അമലും സിത്താരയും പറയുന്നത് .
‘പൊക്കം കുറഞ്ഞവരുടെ ഒരുവാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആ ഗ്രൂപ്പിൽ ഒരു ഓണപ്പരിപാടി വച്ചതിന്റെ കോർഡിനേറ്റർ ഞാനായിരുന്നു. അതു വഴിയാണ് സിത്താരയെ പരിചയപ്പെടുന്നത് . അന്ന് പരിപാടിയ്‌ക്കായി പാട്ടു പാടുന്നതിന്റെ വീഡിയോ സിത്താര അയച്ചിരുന്നു. അതിനു ശേഷം ഐ ലവ് യൂ എന്നൊരു മെസേജും അയച്ചിരുന്നതായി ‘ അമൽ പറഞ്ഞു.
ആറന്മുള ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും പരസ്പരം കാണുന്നത് . പിന്നീട് പതുക്കെ പ്രണയം ശക്തമായി . അതോടെ വീട്ടുകാർ ഇടപെട്ട് കല്യാണം തീരുമാനിച്ചു.ഡിസംബർ 29നായിരുന്നു അവർ വിവാഹം തീരുമാനിച്ചത്.. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം വിവാഹം തടസ്സപെടുമെന്ന് വന്നതോടെയാണ് ഇങ്ങനെ പെട്ടെന്ന് വിവാഹം നടത്തിയതെന്നും അമൽ പറഞ്ഞു.
ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്. ട്രെയിൻ കയറാനൊക്കെ നിൽക്കുമ്പോൾ ഒരുപാടുപേർ നമ്മളെ അദ്ഭുതത്തോടെ നോക്കി സംസാരിക്കുകയും കളിയാക്കി ചിരിക്കുകയും ചെയ്യും. ഇങ്ങനെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും പൊക്കമില്ലാത്തവരെ പോകുമെന്നാണ് കമെന്റുകള്‍. അമ്പലത്തിലോ മറ്റ് എവിടെ പോയാലും എന്തോ ജീവികള്‍ വരുന്ന പോലെയാണ് ആളുകള്‍ നമ്മളെ നോക്കി നില്‍ക്കുന്നത്. അവരെപ്പോലെ തന്നെയാണല്ലോ ഞങ്ങളും, പൊക്കം കുറച്ചു കുറവാണെന്നേയുള്ളൂ
എറണാകുളത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ ചേച്ചിയുടെ മോൾക്ക് ഒരു മിട്ടായി വാങ്ങുന്നതിനായി ഒരു കടയിൽ പോയി. അവിടെ നിൽക്കുമ്പോൾ കുറച്ചു ചേച്ചിമാർ വന്ന് മക്കൾ സ്കൂളിലേക്കു പോവുകയാണോ എന്നു ചോദിച്ചു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഇവർ പറയുന്നു.















