തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കണ്ട വന്യജീവി കരടിയെന്ന്ആ സ്ഥിരീകരണം. തെരച്ചിലിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്ത് വനംവകുപ്പും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായിരുന്നില്ല.
രണ്ടുദിവസം മുമ്പ് വെള്ളറട പഞ്ചായത്തിൽ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികൾ അറിയിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലാണ് നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.ആനപ്പാറയിലെ പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് കരടിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. റോഡ് മറികടക്കുന്ന കരടിയെക്കണ്ട് നായകൾ ഓടിപ്പോകുന്നതും ദൃശ്യത്തിൽ കാണാം.
തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജനവാസ മേഖലയിലെ കരടിയുടെ സാന്നിധ്യത്തിൽ നാട്ടുകാരും ആശങ്കയിലാണ്.കരടിയെ കണ്ട സ്ഥലത്ത് കൂടുകൾ സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.വരുംദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ആണ് വനം വകുപ്പിന്റെ തീരുമാനം.