തന്റെ പിറന്നാളിന് ആശംസകൾ നേർന്ന ആന്റണി പെരുമ്പാവൂരിന് പൃഥ്വിരാജ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഒരു ഹെലികോപ്റ്റർ വേണമെന്നായിരുന്നു ആശംസ സ്വീകരിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്. ഇതിന് പിന്നാലെ ആന്റണി പെരുമ്പാവൂരുമൊത്തുളള പൃഥ്വിരാജിന്റെ അടുത്ത പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
“ലേ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു. ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും..?’ എന്ന കുറിപ്പോടെ തനിക്ക് പിന്നിൽ തൊഴുകൈയ്യോടെ ഇരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രമാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. പോസ്റ്റ് എത്തേണ്ട താമസം രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.
“നീ ലാലേട്ടനെ പറഞ്ഞ് മനസിലാക്ക്…. ഞാൻ ഹെലികോപ്റ്ററുമായി വരാം, അണ്ണാ ശ്രദ്ധിയ്‌ക്ക് ഇനി ഒരു ബാങ്ക് പോലും ലോൺ തരില്ല, ആന്റണിയെ കുത്തുപാള എടുപ്പിക്കല്ലെ പൃഥ്വി, സിനിമയിലെ പോലെ തന്നെ ജീവിതത്തിലും നല്ല റേഞ്ച് ഉള്ള തമാശ ആയിട്ട് രാജുവേട്ടൻ എത്തി, മാമന് ചേർന്ന അനന്തരവൻ ഇവരെ ഇരട്ട പെറ്റതാ എന്ന് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
ഇതിൽ നടൻ ടോവിനോ തോമസിന്റെ കമന്റാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. ഇനി പറക്കും തളിക ആകാമെന്നാണ് ടൊവിനോയുടെ കമന്റ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമിക്കുന്നത്. എമ്പുരാന് വേണ്ടി കട്ട വെയിറ്റിംഗാണെന്നും കാണാൻ ഏറെ ആകാംക്ഷയിലാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്.