തിരുവനന്തപുരം: സാമ്പാറിൽ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയതോടെ കോളേജ് കാന്റീൻ പൂട്ടിച്ച് വിദ്യാർത്ഥികൾ. ശ്രീകാര്യം സി ഇ ടി കോളേജ് കാന്റിനിലാണ് സംഭവം. ഉച്ചയ്‌ക്ക് വിദ്യാർത്ഥികൾക്ക് ചോറിനൊപ്പം നൽകിയ സാമ്പാറിൽ നിന്നായിരുന്നു പല്ലിയെ കണ്ടെത്തിയത്. ഇതോടെ വിദ്യാർത്ഥികൾ സമരം നടത്തി കാന്റീൻ അടപ്പിച്ചു.
വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പിഴ ചുമത്തിയ ശേഷം താത്ക്കാലികമായി കാന്റീൻ അടപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്‌ക്ക് ശേഷം കോളേജ് അവധി നൽകി.















