നിങ്ങൾ മനസ് പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുന്നവരാണോ അതോ ബുദ്ധിപൂർവം ചിന്തിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നവരാണോ, എങ്ങനെ അറിയും? വഴിയുണ്ട്. അതിന് സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രത്തിലെ രണ്ട് ഇമോജികൾ കണ്ടില്ലേ. അതിൽ കൂടുതൽ സന്തോഷവാനായി തോന്നുന്ന ഇമോജി ഏതാണ് ? ഇഷ്ടമുള്ള ഒരെണ്ണം തെരഞ്ഞെടുത്തോളു. ഇമോജി തെരഞ്ഞെടുത്താൽ അതുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്വഭാവ സവിശേഷത അറിയാം. അതായത് ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്ക് കിട്ടും.
1 .ആദ്യത്തെ ഇമോജിയാണ് തെരഞ്ഞെടുത്തതെങ്കിൽ
അതിനർത്ഥം നിങ്ങളുടെ തലച്ചോറിന്റെ ഇടത് ഭാഗമാണ് നിങ്ങളുടെ പ്രവർത്തികളെ കൂടുതൽ സ്വാധീനിക്കുന്നത്. ഇത്തരക്കാർ യുക്തിപരമായും വസ്തുനിഷ്ഠമായും ചിന്തിക്കുന്നവരും കാര്യങ്ങൾ കൂടുതൽ വിശകലനം ചെയ്യുന്നവരുമായിരിക്കും. ആദ്യത്തെ ഇമോജിയാണ് സന്തോഷവാനായി നിങ്ങൾക്ക് തോന്നിയതെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ജീവിതത്തോട് വളരെ ചിട്ടയായതും പ്രായോഗികവുമായ സമീപനമുണ്ടെന്നാണ്. ജീവിതത്തിൽ യുക്തി സഹമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ മിടുക്കരായിരിക്കും.
2 . രണ്ടാമത്തെ ഇമോജിയാണ് തെരഞ്ഞെടുത്തതെങ്കിൽ
രണ്ടാമത്തെ ഇമോജിയാണ് സന്തോഷവാനായി നിങ്ങൾക്ക് തോന്നിയതെങ്കിൽ നിങ്ങളുടെ തലച്ചോറിന്റെ വലത് ഭാഗമാണ് പ്രവർത്തികളിലും ചിന്തകളിലും കൂടുതൽ ആധിപത്യം പുലർത്തുന്നത്. ഇത് നിങ്ങളെ കൂടുതൽ സർഗ്ഗാത്മകമായ കഴിവുകൾ നേടുന്നതിന് പ്രാപ്തരാക്കും. എന്തുകാര്യം ചിന്തിച്ച് തീരുമാനമെടുക്കുമെങ്കിലും മനസ്സിൽ ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുക. ഇത് പലപ്പോഴും വിജയിക്കണമെന്നില്ല.















