ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ ദീപാവലി ആഘോഷത്തിനിടെ ഒരു സംഘം വിദ്യാർത്ഥികൾ ഇരച്ചുകയറി പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി. ചൊവ്വാഴ്ച രാത്രിയാണ് ഡൽഹി ക്യാമ്പസിൽ എബിവിപിയുടെ നേതൃത്വത്തിൽ ‘ജ്യോതിർഗമയ 2024’ എന്ന പേരിൽ ആഘോഷം നടന്നത്.
സംഭവത്തിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അക്രമി സംഘം ‘അല്ലാഹു അക്ബർ’, ‘പലസ്തീൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങൾ ഉയർത്തി കത്തിച്ചുവെച്ച മൺചിരാതുകളും രംഗോലിയും നശിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഘത്തെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു.
ഇതാദ്യമായല്ല ജാമിയ മില്ലിയ ഇസ്ലാമിയ ഹൈന്ദവ ആഘോഷങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്നത്. 2023 മാർച്ചിൽ, ഹോളി ആഘോഷം തടസ്സപ്പെടുത്തിയിരുന്നു. ക്യാമ്പസിലെ പലസ്തീൻ അനുകൂല വികാരങ്ങളും പുതിയതല്ല. 2023 ഒക്ടോബറിൽ, ജാമിയയിലെ ഒരു വിദ്യാർത്ഥി സംഘം ‘ഹമാസിനെ’ പിന്തുണയ്‌ക്കുന്ന ബാഡ്ജുകൾ ധരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു,















