വയനാട് : പ്രിയങ്കഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യശത്രു ബിജെപിയാണെങ്കില്‍ ഇന്ത്യ സംഖ്യത്തിലെ പാര്‍ട്ടിക്കെതിരെ മല്‍സരിക്കാന്‍ ഇത്രയും ദൂരം താണ്ടി പ്രിയങ്ക വരുന്നത് എന്തിനാണ്. ഇന്ത്യസംഖ്യത്തിലെ പാര്‍ട്ടിക്കെതിരെ പ്രിയങ്ക മല്‍സരിക്കുന്നത് രാഷ്‌ട്രീയമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ പ്രിയങ്കാഗാന്ധി ഇന്ന് നാമ നിർദേശ പത്രിക നൽകി. വരണാധികാരിയായ വയനാട് ജില്ലാ കലക്ടർ ഡി. ആർ.മേഘശ്രീ മുമ്പാകെയാണ് പത്രികാ സമർപ്പണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ തോമസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്.















