കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങിൽ നിന്ന് ജീവന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ പഴയൊരു അഭിമുഖം വൈറലാകുന്നു. reddit-ലാണ് അഭിമുഖം വൈറലായത്. 1998-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൽമാനും സഹതാരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്രെ എന്നിവരും രാജസ്ഥാനിൽ ഹം സാത്ത്-സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് ആരോപണം.
2008-ലെ ഒരു അഭിമുഖമാണ് വീണ്ടും വൈറലായത്. ഇതിൽ കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്ന ആരോപണം സൽമാൻ ഖാൻ തള്ളിക്കളയുന്നു. അതിനെ ചുറ്റിപ്പറ്റി വലിയൊരു കഥയുണ്ട്. സത്യാവസ്ഥ ജനങ്ങൾക്ക് അറിയില്ല. ഞാനല്ല കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്നത്.സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സൽമാൻ പറയുന്നുണ്ട്. അവതാരക ചെയ്തത് ആരാണെന്ന് ചോദിക്കുന്നുണ്ടെങ്കിലും അതിൽ ഇനി ഒരു കാര്യവും ഇല്ലെന്നാണ് താരത്തിന്റെ മറുപടി.
സംഭവം നടക്കുമ്പോൾ താൻ അവിടെയുണ്ടായിരുന്നില്ലെന്നും, മൃഗങ്ങളെ കൊല്ലുന്നത് തനിക്ക് ഇഷ്ടമല്ലെന്നും നടൻ പറയുന്നുണ്ട്. ഈ കേസിൽ 2018 ൽ സൽമാൻ ഖാൻ അറസ്റ്റിലായെങ്കിലും താെട്ടുപിന്നാലെ ജാമ്യം നേടി.അതേസമയം താരത്തിന്റെ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. വൈ + സുരക്ഷയാണ് സൽമാന് നൽകുന്നത്. സൽമാന്റെ അടുത്ത സുഹൃത്തും മഹാരാഷ്‌ട്ര മുൻമന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിന്റെ കൊലപാതകത്തെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
View this post on Instagram
“>