സ്ലീപ്പർ സൂപ്പറാണേ!! വന്ദേ ഭാരത് സ്ലീപ്പറിൻ്റെ ആദ്യ പതിപ്പ് പുറത്തിറക്കി; കിടിലൻ സൗകര്യങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ലുക്ക്; ചിത്രങ്ങൾ‌
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ലീപ്പർ സൂപ്പറാണേ!! വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി; കിടിലൻ സൗകര്യങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ലുക്ക്; ചിത്രങ്ങൾ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 10:40 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ റെയിൽവേ ശൃംഖല എക്കാലവും പ്രശ്സതമാണ്. കുറഞ്ഞ ചെലവിൽ‌ കൂടുതൽ ദൂരം യാത്ര ചെയ്യാനും സഹായിക്കുന്ന വേ​ഗവീരന്മാർ അനവധിയാണ്. ആ പട്ടികയിലേക്ക് ആറ് വർഷം മുൻപാണ് വന്ദേ ഭാരത് കൂട്ടി‍ച്ചേർക്കപ്പെട്ടത്. ഭാരതത്തിന്റെ തദ്ദേശീയ മികവിന്റെ ഉദാഹരണമായിരുന്നു ചെന്നൈയിലെ ഇൻ്റ​ഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച സെമി- ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ. ഇതിന് പിന്നാലെ വന്ദേ ഭാരതിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

രാജധാനി ട്രെയിനുകളുടെ വെല്ലുന്ന സൗകര്യങ്ങളാണ് ഇതിലുള്ളത്. 800 മുതൽ 1,200 കിലോമീറ്റർ വരെയുള്ള യാത്രകൾക്കാണ് സ്ലീപ്പർ ട്രെയിൻ പരി​ഗണിക്കുന്നത്. 11 ത്രീ ടയർ എസി കോച്ചുകൾ, 4 ടു ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിനാകും.

12 കോടി രൂപ ചെലവിലാണ് പൂർണമായും ശീതികരിച്ച സ്ലീപ്പർ റേക്ക് രൂപകൽപന ചെയ്തത്. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ആണ് നിർമിച്ചിരിക്കുന്നത്.

കൂട്ടിയിടി ഒഴിവാക്കാൻ കവച് സംവിധാനം, ഡ്രൈവർ ക്യാബിനിലേക്കുള്ള എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എൽഇഡി ഡിസ്പ്ലേ, ഇൻ്റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, വിശാലമായ ലഗേജ് റൂം, ചാർജിംഗ് സോക്കറ്റുകൾ, വിഷ്വൽ ഇൻഫോർമേഷൻ സംവിധാനം എന്നിവ ഇതിൽ ഉണ്ടാകും.

ബയോ വാക്വം ടോയ്‌ലറ്റുകൾ, ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചർ അനൗൺസ്മെൻ്റ് സംവിധാനം എന്നിവ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ പ്രത്യേകതയാണ്.

ഓരോ കോച്ചിലും ഓട്ടോമാറ്റിക് ഇൻ്റർകണക്ടിം​ഗ് ഡോറുകൾ ഉണ്ടായിരിക്കും. മുകളിലെ ബെർ‌ത്തുകളിലേക്ക് കയറാനായി പ്രത്യേകം രൂപകൽ‌പന ചെയ്ത ​ഗോവണിയും ഉണ്ടാകും, വിമാനങ്ങൾക്ക് സമാനമായ മോഡുലാർ‌ ബയോ-വാക്വം ടോയ്ലറ്റുകളാകും സജ്ജമാക്കുക. ദിവ്യാം​ഗർക്ക് ഉപയോ​ഗിക്കാനാകും വിധത്തിലുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ബിഇഎംഎല്ലുമായി സഹകരിച്ച് 10 റേക്കുകൾ കൂടി നിർമ്മിക്കുമെന്ന് ഐസിഎഫ് ജനറൽ മാനേജർ സുബ്ബ റാവു അറിയിച്ചു. ചെന്നൈയ്‌ക്കും ഡൽഹിക്കും ഇടയിൽ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ് റൂട്ടുകളിൽ‌ ഇവ അവതരിപ്പിക്കുമെന്നാണ് വിവരം.

റൂട്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രൊപ്പൽഷൻ സിസ്റ്റം വാങ്ങുന്നതിനായി ടെൻഡറുകൾ നൽകിയിട്ടുണ്ടെന്നും 18 മാസത്തിനുള്ളിൽ‌ റേക്കുകൾ നിർമിക്കുമെന്നും ഐസിഎഫ് ജനറൽ മാനേജർ അറിയിച്ചു.

എമർജൻസി ബ്രേക്കിം​ഗ് സിസ്റ്റം ടെസ്റ്റുകൾ, കൺട്രോൾ, ഇലക്ട്രിക്കിൽ സിസ്റ്റങ്ങളുടെ പരീക്ഷണങ്ങൾ എന്നിവയ്‌ക്കായി റേക്കുകൾ ലക്നൗവിലെ ആർഡിഎസ്ഒയിലേക്ക് അയക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഹ​ഗത കൈവരിക്കാൻ സാധിക്കുംവിധത്തിലാണ് ട്രെയിൻ രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും 180 കിലോമീറ്റർ വേ​ഗതയിൽ പരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: ICFVande Bharat Sleeperunveils prototypeIntegral Coach Factory
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies