മലയാളികൾ ഏറ്റെടുത്ത ആവേശം സിനിമയിലെ ‘ഇല്ലുമിനാറ്റി’ ഗാനത്തിന് ചുവടുവച്ച് ദുൽഖർ സൽമാൻ. ദുൽഖറിന്റെ റിലീസിനൊരുങ്ങുന്ന ലക്കി ഭാസ്കറിന്റെ പ്രമോഷൻ പരിപാടിക്കിടയായിരുന്നു താരം ചുവടുവച്ചത്. കൊച്ചിയിലെ ലുലു മാളിൽ ആരാധകരെ ആവേശം കൊള്ളിച്ച് ചുവടുവയ്‌ക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
ഗായകൻ ഡബ്സിയാണ് ഇല്ലുമിനാറ്റി ഗാനം ആലപിച്ചത്. ദുൽഖറിനൊപ്പം ലക്കി ഭാസ്കറിലെ നായിക മീനാക്ഷി ചൗധരിയും അവതാരക രഞ്ജിനി ഹരിദാസും ചുവടുവച്ചു. ഒരു വർഷത്തിന് ശേഷമാണ് ദുൽഖർ ചിത്രം റിലീസിനെത്തുന്നത്. പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറി നിന്നതായി തേന്നുന്നില്ലെന്നും ദുൽഖർ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞു. ഉടൻ തന്നെ മലയാളം പടമുണ്ടാകുമെന്ന സന്തോഷവാർത്തയും താരം പങ്കുവച്ചു.
നഹാസിന്റെയും സൗബിനൊപ്പമുള്ള സിനിമയും കൺഫോം ചെയ്യുകയാണ്. മ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രവും എത്തുന്നുണ്ട്. പുതുമുഖ സംവിധായകനാകും സിനിമ ചെയ്യുകയെന്നും അതിലും താൻ ഉണ്ടാകുമെന്നും ദുൽഖർ പറഞ്ഞു. ഈ മാസം 31-നാണ് ലക്കി ഭാസ്കർ തിയറ്റേറിലെത്തുക. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും.