കാലിക്കറ്റ് സർവകലാശാലയിൽ സനാതനധർമപീഠത്തിന് സ്വന്തമായി കെട്ടിടം; ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ ശിലാസ്ഥാപനം നിർവഹിക്കും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കാലിക്കറ്റ് സർവകലാശാലയിൽ സനാതനധർമപീഠത്തിന് സ്വന്തമായി കെട്ടിടം; ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ ശിലാസ്ഥാപനം നിർവഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സനാതനധർമ പീഠത്തിന് സ്വന്തം കെട്ടിടം എന്ന മോഹം യാഥാർഥ്യത്തിലേക്ക്. സനാതനധർമ പീഠത്തിന്റെ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചാൻസലർ കൂടിയായ കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.

1968ൽ സ്ഥാപിതമായ കാലിക്കറ്റ് സർവകലാശാലയുടെ വളർച്ചയുടെ നാഴികക്കല്ലുകളിൽ ഒന്നാണ് വിവിധ ചെയറുകളുടെ രൂപീകരണം. മറ്റു സർവകലാശാലകളിലെന്നപോലെ കാലിക്കറ്റ് സർവകലാശാലയിലും പല മേഖലകളിലെ ആഴത്തിലുളള പഠനത്തിനായി പല ചെയറുകൾ യാഥാർഥ്യമായി. ഈ വളർച്ചയിൽ 2003ൽ സനാതനധർമ പഠനത്തിനും അദ്ധ്യയനത്തിനും ഗവേഷണത്തിനുമായി Chair for Sanathanadharma Studies അഥവാ സനാതനധർമ പീഠം നിലവിൽ വന്നു.

എന്നാൽ ഈ പീഠത്തിന്റെ പ്രവർത്തനത്തിന് സർവകലാശാലയുടെ ഭാഗത്തുനിന്ന് ആവശ്യമായ പിൻതുണ ലഭിച്ചിരുന്നില്ല. എന്നു മാത്രമല്ല, പലപ്പോഴും തടസ്സങ്ങൾ തന്നെ ഉണ്ടായെന്നു പീഠവുമായി ബന്ധപ്പെട്ടവർക്കു പരാതികൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പീഠത്തിന്റെ പ്രവർത്തനം മുന്നോട്ടുപോയി. ഒട്ടും സൗകര്യങ്ങളില്ലാത്ത ശോചനീയാവസ്ഥയിൽ പീഠം പ്രവർത്തിച്ചു വന്നു.

സ്ഥലം അനുവദിക്കുന്നതിൽ സർവകലാശാല കാണിച്ച താൽപര്യക്കുറവ് കാരണം സ്വന്തം കെട്ടിടത്തിലേക്കു മാറ്റാനുള്ള ശ്രമങ്ങൾ നീണ്ടു  പോയി.

എ കെ അനുരാജ് സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടന്ന ആദ്യ സിൻഡിക്കേറ്റ് യോഗങ്ങളിൽത്തന്നെ, പീഠത്തിനു സ്ഥലം അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. തുടർന്ന് ഈ ആവശ്യം അജണ്ടയായി വരികയും സിൻഡിക്കേറ്റ് ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.

വൈസ് ചാൻസലർ പ്രഫ. (ഡോ.)പി രവീന്ദ്രൻ ഇതിനു മുൻകൈയ്യെടുത്തപ്പോൾ മറ്റു സിൻഡിക്കേറ്റ് അംഗങ്ങളും റജിസ്ട്രാർ ഡോ. സതീഷ് ഇ കെ എന്നിവരും ക്രിയാത്മകമായി പിന്തുണക്കുകയായിരുന്നു.സിൻഡിക്കേറ്റ് തീരുമാനത്തെ ത്തുടർന്ന് സെമിനാർ കോംപ്ലക്സിനോടു ചേർന്ന് സ്ഥലം അനുവദിക്കപ്പെട്ടു.

2024 ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ  ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ കെട്ടിട ശിലാസ്ഥാപനം നിർവഹിക്കും. സ്വാമി ചിദാനന്ദ പുരി, വൈസ് ചാൻസലർ പ്രഫ. (ഡോ.) പി. രവീന്ദ്രൻ , പീഠം വിസിറ്റിങ് പ്രഫസർ ഡോ.സി ശ്രീകുമാരൻ , സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് എന്നിവർ പങ്കെടുക്കും. അക്കാദമിക രംഗത്തെയും മറ്റു മേഖലകളിലെയും പ്രമുഖർ സന്നിഹിതരായിരിക്കും.

ഇത്തരത്തിലുളള സാഹചര്യം സൃഷ്ടിച്ച യൂനിവേഴ്സിറ്റി ചാൻസലർ  കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടും പിന്നിലും മുന്നിലുമായി നിലകൊള്ളുന്ന ദേശീയ പ്രസ്ഥാനങ്ങളോടും ഏറ്റവും കടപ്പെട്ടിരിക്കുന്നുവെന്ന് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു.

Tags: Arif Mohammed KhanChair for Sanathanadharma StudiesA K Anuraj
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies