കോസ്മെറ്റിക്ക് സർജറിക്ക് പിന്നാലെ നടി ആലിയ ഭട്ടിന്റെ മുഖം കോടിപ്പോയെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നടി ബോട്ടെക്സിന് വിധേയമായെന്നും ഇതോടെ മുഖത്തിന്റെ സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ടു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ആലിയയുടെ ഭാവപ്രകടനങ്ങളും സംസാരവും സോഷ്യൽ മീഡിയയിൽ ട്രോളിന് വിധേയമാകാറുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആലിയ. സോഷ്യൽ മീഡിയിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.
“കോസ്മറ്റിക്ക് സർജറി ചെയ്യുന്നത് സ്വന്തം ഇഷ്ടമാണ്. അതിനെ മറ്റുള്ളവർ ജഡ്ജ് ചെയ്യേണ്ട കാര്യമില്ല. എന്റെ ബോട്ടെക്‌സ് ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്ന തരത്തിൽ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. എന്റെ സംസാര രീതി വിചിത്രമാണെന്നും വക്രിച്ച ചിരിയാണെന്നും നിങ്ങൾ പറയുന്നു. മനുഷ്യന്റെ മുഖത്തെ കുറിച്ച് വിധിക്കാൻ നിങ്ങൾ ആരാണ്, നിങ്ങൾ എന്താ കളിയാക്കുകയാണോ എന്ന് ആലിയ ചോദിച്ചു.
യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ഗുരുതരമായ അവകാശവാദങ്ങൾ എങ്ങനെയാണ് ഉന്നയിക്കുന്നത്. ഇന്റർനെറ്റിൽ സ്ത്രീകളുടെ മുഖം, ശരീരം, വ്യക്തിജീവിതം, എന്തിന് നിതംബങ്ങൾ പോലും വിമർശനത്തിന് വിധേയമാണ്. ഇത്തരം ഇഴകീറിയുള്ള പരിശോധനകൾ തീരെ നിലവാരം കുറഞ്ഞവയാണ്. ഓരോരുത്തർക്കും സ്വന്തം ഇഷ്ടവും സ്വന്തം തീരുമാനങ്ങളുമുണ്ട്. സ്വയം ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക, ആലിയ പറഞ്ഞു.