ബോളിവുഡിൽ അമ്പത് വര്‍ഷത്തോളമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് അന്നു കപൂര്‍. സ്വന്തം അഭിപ്രായങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയാൻ ഒരിക്കലും അന്നു കപൂർ മടി കാണിച്ചിട്ടില്ല . ഇപ്പോഴിതാ 2007-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ‘ചക് ദേ ഇന്ത്യ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് താരം നടത്തിയ പ്രസ്താവനകളാണ് ശ്രദ്ധേയമാകുന്നത് .
ചിത്രത്തിൽ ഷാരൂഖ് ഖാന്റെ കബീർ ഖാൻ എന്ന കഥാപാത്രം യഥാർത്ഥത്തിൽ കോച്ച് മിർ രഞ്ജൻ നേഗിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നു കപൂർ പറഞ്ഞു. ഷാരൂഖിന്റെ കഥാപാത്രത്തെ സിനിമാ പ്രവർത്തകർ ബോധപൂർവം മുസ്ലീമാക്കി മാറ്റിയെന്നും അദ്ദേഹം പറയുന്നു .
‘ചക് ദേ ഇന്ത്യയിലെ പ്രധാന കഥാപാത്രം പ്രശസ്ത പരിശീലകനായ നേഗി സാബിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ ഇന്ത്യയിൽ മുസ്ലീമിനെ നല്ല രീതിയിൽ കാണിക്കാനും ഹിന്ദു പണ്ഡിറ്റിനെ കളിയാക്കാനും അവർ ആഗ്രഹിക്കുന്നു. അതിനായി അവർ ഗംഗാ-ജമുനി തഹസീബ് (ഹിന്ദു-മുസ്ലിം ഐക്യം) എന്ന ആശയം പോലും ഉപയോഗിക്കുന്നു.‘ എന്നാണ് അന്നു കപൂർ പറയുന്നത് .
താരത്തിന്റെ ഈ പ്രസ്താവന ഇപ്പോൾ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ് .നിരവധി ഉപയോക്താക്കൾ അന്നുവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.















