കോഴിക്കോട്: വയനാട് കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക വാദ്ര നാമനിർദ്ദേശത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.
നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ നാഷണൽ ഹെറാൾഡ് കേസിലെ വിശദാംശങ്ങൾ ഇല്ല. റോബർട്ട് വാദ്രയുടെ പേരിലുള്ള മറ്റ് രാജ്യങ്ങളിലെ സ്വത്ത് വിവരങ്ങളും നൽകിയിട്ടില്ല. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എം. ടി രമേശ് പറഞ്ഞു.
സ്ഥാനാർത്ഥി മുഴുവൻ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിൽ പറയുന്നത്. പ്രിയങ്കയുടെ പ്രവൃത്തി രാജ്യത്തെ നിലവിലെ നിയമസംവിധാനത്തോടുളള വെല്ലുവിളിയാണ്. ഒപ്പം പ്രിയങ്ക വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.