ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിച്ചാൽ എല്ലാ വിഘ്നങ്ങളും ഇല്ലാതെയാകും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. അതിനാൽ എല്ലാ കാര്യത്തിന് മുൻപും വിഘ്നേശ്വരനെ പ്രാർത്ഥിക്കുന്നു. ഹിന്ദു വിശ്വാസികളുടെ സ്ഥാപനങ്ങളിൽ ഗണപതി ഭഗവാന്റെ ഫോട്ടോയോ അതല്ലെങ്കിൽ വിഗ്രഹമോ കാണാം. പ്രത്യേകിച്ച് ഹിന്ദു വിശ്വാസികൾ നടത്തുന്ന ഹോട്ടലുകളിൽ ഗണപതി ഭഗവാന്റെ ചിത്രങ്ങൾ വച്ച് വിളക്ക് കൊളുത്തുന്നു. ഇതിനെ പരിഹസിക്കുകയാണ് കവിയും ഇടതുപക്ഷ ചിന്തകനുമായ കുരീപ്പുഴ ശ്രീകുമാർ.
ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുരീപ്പുഴ ശ്രീകുമാറിന്റെ പരിഹാസം. “ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല. ഇന്ത്യൻ കോഫീ ഹൗസ്. എനിക്ക് ഏറെ പ്രിയം” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് കവി കുറിച്ചത്. ഇന്ത്യൻ കോഫി ഹൗസ് അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ അത് പറഞ്ഞാൽ പോരെ, മറിച്ച് എന്തിന് ഹിന്ദുക്കളുടെ വിശ്വാസത്തെ പരിഹസിക്കുന്നു എന്ന് ജനങ്ങൾ ചോദിക്കുന്നു.

മാത്രമല്ല, ഇന്ത്യൻ കോഫി ഹൗസിന്റെ ചുവരിൽ മാലയിട്ട് വച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്റെ ചിത്രവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദു വിശ്വാസികൾ അവരുടെ കടകളിൽ ഗണപതി ഭഗവാനെ പൂജിക്കുന്നതിൽ കുരീപ്പുഴ ശ്രീകുമാറിന് എന്താണ് അസഹിഷ്ണുത എന്നും ചിലർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.















