സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭൂൽ ഭൂലയ്യ 3 നവംബർ ഒന്നിന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ മുംബൈയിൽ പൊടിപൊടിക്കുന്നതിനിടെ മാധുരീ ദീക്ഷിതും വിദ്യാ ബാലനും ചേർന്ന് അവതരിപ്പിച്ച തത്സമയ ഡ്വുവറ്റ് ഡാൻസാണ് ഇപ്പോൾ വൈറലാകുന്നത്.
ഭൂൽ ഭൂലയ്യ 3യിലൂടെ വീണ്ടുമെത്തുന്ന മേരെ ഡോല്നാ സുൻ എന്ന ഗാനത്തിന്റെ മൂന്നാമത്തെ വേർഷൻ ഇരുവരും സ്റ്റേജിൽ അവതരിപ്പിച്ചു. ഇതിനിടെ അടിതെറ്റി വിദ്യാ ബാലൻ വേദിയിൽ വീണെങ്കിലും ആ നിമിഷത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. വീഴ്ച കാര്യമാക്കാതെ പ്രകടനം തുടർന്ന വിദ്യാ ബാലന് നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്.
ഭൂൽ ഭുലയ്യ ഒന്നാം ഭാഗത്തിൽ (2007) മഞ്ജുളികയായി എത്തിയ വിദ്യാ ബാലൻ മൂന്നാം ഭാഗത്തിൽ എത്തുന്നത് മാധുരി ദീക്ഷിതിനൊപ്പമാണ്. മാധുരിയോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിദ്യാ ബാലൻ പറഞ്ഞു.
വൈറലായ വീഡിയോ കാണാം..
View this post on Instagram















