കോട്ടയം: അരി മറിച്ച് വിറ്റ് ക്രമക്കേട് നടത്തിയ മുൻ പഞ്ചായത്ത് സെക്രട്ടറിക്കും മുൻ ക്ലർക്കിനും 10 വർഷം കഠിന തടവും പിഴയും ശിക്ഷ. മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി പി.കെ സോമൻ, മുൻ ക്ലർക്ക് പി.കെ റഷീദ് എന്നിവർക്കെതിരെയാണ് നടപടി. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
10 വർഷം തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. 2006-ലാണ് വിജിലൻസ് കേസെടുത്ത്. മുണ്ടക്കയം ഹൈവേ നിർമാണത്തിന് എത്തിയ തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച 100 ടൺ അരിയാണ് പ്രതികൾ മറിച്ചു വിറ്റത്.