വഡോദര ; അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന 50 ഓളം ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഇവരെ പിടികൂടിയത് . മാത്രമല്ല നൂറോളം പേരെ ഗുജറാത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട് . നേരത്തെ പൂനെയിലും ത്രിപുരയിലും അനധികൃത ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.
അറസ്റ്റിലായവരിൽ പലരും വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നത് മുതൽ പെൺ വാണിഭത്തിൽ ഏർപ്പെട്ടിരുന്നതായി ഗുജറാത്ത് പോലീസ് ക്രൈംബ്രാഞ്ച് ഡിസിപി അജിത് രാജിയൻ പറഞ്ഞു. ‘ ഇവരെല്ലാം പശ്ചിമ ബംഗാളിൽ നിന്ന് കാൽനടയായി അതിർത്തി കടന്നവരോ അല്ലെങ്കിൽ ബോട്ടുകളിൽ കടൽ മാർഗം അനധികൃതമായി എത്തിയവരോ ആണ്. എസ്പി പറഞ്ഞു. അവരിൽ ചിലർക്ക് കുട്ടികളുമുണ്ട്. ഇന്ത്യയിൽ വന്ന ശേഷം അവർ ഗുജറാത്തും മുംബൈയും സന്ദർശിച്ചു. അവർ കുറച്ച് ദിവസം മുമ്പ് പൂനെയിലും എത്തി. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ‘ അദ്ദേഹം പറഞ്ഞു.
ഇവരിൽ നിന്ന് വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ തുടങ്ങിയ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ അനധികൃതമായി താമസിക്കുന്നവരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശി പൗരന്മാരെ ഇന്ത്യയിൽ എത്തിക്കുന്ന സംഘടിത റാക്കറ്റോ ഏജൻ്റോ ഉണ്ടോയെന്നും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.