ഗാസ ഖാൻ യൂനിസിൽ ഇസ്രായേൽ വ്യോമാക്രമണം . ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം . ഗാസ ഖാൻ യൂനിസിലെ അൽ ഫറൂഖ് മസ്ജിദും ആക്രമണത്തിൽ തകർന്നു . ഖിസാൻ അൽ-നജ്ജാറിലെ അൽ-ഫാറൂഖ് മസ്ജിദ് മറയാക്കി ഭീകരർ പ്രവർത്തിക്കുന്നതായി നേരത്തെ സൂചനകൾ ഉണ്ടായിരുന്നു . ടെൽ അൽ-സുൽത്താൻ, സൗദി, സെൻട്രൽ ഖാൻ യൂനിസിലെ അൽ-ഷബൂറ എന്നീ പ്രദേശങ്ങളിലും ആക്രമണമുണ്ടായി .
തെക്കൻ ലെബനനിലെ മസ്ജിദിൽ നിന്ന് ആയുധശേഖരവും കണ്ടെത്തി.വെടിയുണ്ടകൾ, സ്നിപ്പർ റൈഫിളുകൾ, ചെറു മിസൈലുകൾ, മറ്റ് ആയുധങ്ങൾ എന്നിവയാണ് സൈന്യം കണ്ടെത്തിയത് .
അതേസമയം ഇറാന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണം നടന്നത്. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപം സ്ഫോടനവുമുണ്ടായി.
ഇറാനിലെ ആണവ നിലയത്തിൽ തീ പിടുത്തമെന്നും റിപ്പോർട്ട് ഉണ്ട് . കഴിഞ്ഞ ദിവസമാണ് കരാജ് ആണവ നിലയത്തിൽ നിന്ന് പുക ഉയർന്നത്. എന്നാൽ അതിനുള്ള കാരണവും ആളപായ സാധ്യതയും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.















