പട്ന : ബീഹാറിലെ നവാഡയിൽ 7 ക്രിസ്ത്യൻ കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി . നവാഡ ജില്ലയിലെ കൗക്കോളിന് കീഴിലുള്ള സിംഘാന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഹിന്ദുമതം സ്വീകരിച്ചത് .
നേരത്തേ ഹിന്ദുക്കളായിരുന്ന ഇവരെ വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ മിഷനറിമാരാണ് രോഗശാന്തിയും , മറ്റ് പ്രലോഭനങ്ങളും നൽകി മതം മാറ്റിയത് .അനധികൃത മതപരിവർത്തനത്തിനെതിരെ ഏതാനും ദിവസം മുമ്പ് സിംഘാന ഗ്രാമത്തിൽ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദുസംഘടനകളുടെ സഹായത്തോടെ ഇവർ സമീപത്തെ ക്ഷേത്രത്തിൽ ശുദ്ധീകരണ ചടങ്ങുകൾ സംഘടിപ്പിച്ചത് .വേദമന്ത്രങ്ങൾ ഉരുവിട്ട് ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ ജീവിതം ഇവർ ആരംഭിച്ചത്.
ചടങ്ങിൽ നാട്ടുകാരുടെ വൻ പങ്കാളിത്തവും ഉണ്ടായിരുന്നു. മാത്രമല്ല ഇനിയൊരു ചതിയ്‌ക്കിട വരാതെ സനാതന ധർമ്മത്തിന്റെ പാഠങ്ങൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനും സൗകര്യമൊരുക്കുമെന്ന് ഇവർ പറഞ്ഞു.