ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ ബൽനോയ് സെക്ടറിലാണ് ഒളിത്താവളം തകർത്തത്. ആർമിയുടെ റോമിയോ ഫോഴ്സും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിത്താവളം തകർത്തത്. രണ്ട് ഗ്രനേഡുകളും മൂന്ന് പാക് ഐ മൈനുകളും കണ്ടെടുത്തു.
വടക്കൻ കശ്മീരിലെ ഗുൽമാർഗ്, ബാരാമുള്ള എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നാലെ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇതിന് പിന്നിൽ പാക് ഭീകരരെന്ന് പ്രതിരോധ വക്താവ് ആരോപിച്ചിരുന്നു. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വക്താവ് പറഞ്ഞിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് പ്രദേഷശവാസികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.