ഇറാനെതിരായ ആക്രമണത്തിന് തയ്യാറെടുക്കുന്ന യുദ്ധവിമാനങ്ങളുടെ വീഡിയോയും ഫോട്ടോയും ഐഡിഎഫ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ രണ്ട് യുദ്ധവിമാനങ്ങൾ പറത്തിയത് വനിതാ പൈലറ്റുമാരാണെന്നും ഐഡിഎഫ് പുറത്ത് വിട്ട ഫോട്ടോകൾ വ്യക്തമാക്കുന്നു.
നിരവധി വനിതാ പൈലറ്റുമാർ ചരിത്ര ദൗത്യത്തിൽ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. ഓപ്പറേഷനിൽ പങ്കെടുത്തവരിൽ ഇസ്രായേലി എയർഫോഴ്സ് സ്ക്വാഡ്രണുകളിൽ നിന്നുള്ള നാല് വനിതാ നാവിഗേറ്റർമാരുടെതാണ് ദൃശ്യങ്ങൾ. ചിലർ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
ഈ മാസം ആദ്യം ടെഹ്‌റാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച പുലർച്ചെയാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്.ടെഹ്‌റാനിലെയും മറ്റ് നഗരങ്ങളിലെയും സൈനിക താവളങ്ങളിൽ ഐഡിഎഫ് ആക്രമണം നടത്തിയിരുന്നു . അതേസമയം ഇറാന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താല്പര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.
תיעוד מיציאת מטוסי חיל האוויר לתקיפה הממוקדת באיראן:
>> pic.twitter.com/ofZ13CUtUF— צבא ההגנה לישראל (@idfonline) October 26, 2024