സോഷ്യൽ മീഡിയയിൽ പ്രശസ്തനാകാൻ ഏതറ്റം വരെയും പോകുന്നവരുണ്ട്. ഇതിനിടയിൽ ജീവൻ പോലും നഷ്ടപ്പെടുന്നവരുമുണ്ട് . ഇപ്പോഴിതാ ട്രെയിന് മുന്നിൽ നിന്ന് റീൽ എടുക്കാൻ ശ്രമിച്ച 16 കാരനാണ് ദാരുണാന്ത്യം.
ബംഗ്ലാദേശിലെ രംഗ്പൂരിലാണ് സംഭവം.നാലു ആൺകുട്ടികൾ ചേർന്ന് ട്രെയിനു മുന്നിൽ റീൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു. അതിവേഗത്തിൽ കുതിച്ചെത്തുന്ന ട്രെയിന് മുന്നിൽ ഡാൻസ് കളിച്ച് കയറി നിന്ന് റീൽ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് 16 കാരനെ ട്രെയിൻ ഇടിച്ചിട്ടത് . കുട്ടി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
@iSoumikSaheb എന്ന ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോ ഒരു മുന്നറിയിപ്പാണെന്നാണ് കമന്റുകൾ