ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ജോയിൻ്റ് പാർലമെൻ്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾക്ക് നിർദ്ദേശം സമർപ്പിക്കാൻ കമ്മിറ്റി അവസരം ഒരുക്കിയിരുന്നു. ഇതിൽ ഉത്തരാഖണ്ഡ് വഖഫ് ബോർഡിന്റെ നിർദ്ദേശങ്ങൾ ഏറെ ശ്രദ്ധേയമായി.
വഖഫ് സ്വത്തുക്കൾക്ക് ജാതിമതഭേദമന്യേ സൈനികർക്ക് അവകാശം നൽകണമെന്നാണ് ബോർഡ് മുന്നോട്ട് വെച്ച പ്രധാന നിർദ്ദേശം. ഒരു സൈനികൻ മാതൃരാജ്യത്തിന് വേണ്ടി പോരാടുമ്പോൾ അവർ ഹിന്ദുവോ മുസ്ലീമോ ആയിട്ടല്ല പോരാടുന്നത്, മറിച്ച് രാജ്യത്തിന് വേണ്ടിയാണ്. അതിനാൽ വഖഫ് സ്വത്തിന് സൈനികർക്ക് പ്രത്യേക അവകാശം നൽകണമെന്ന് ഉത്തരാഖണ്ഡ് ബോർഡ് പറഞ്ഞു. എന്നാൽ ജെ.പി.സിയിൽ പ്രതിപക്ഷം ഇതിനെ എതിർത്തു.
വഖഫ് ബോർഡിൽ സ്ത്രീകളുടെ പ്രതിനിധ്യം വേണമെന്നും സുതാരത്യ ഉറാപ്പക്കണമെന്നും ഉത്തരാഖണ്ഡ് പറഞ്ഞു. ഉത്തരാഖണ്ഡ് വഖഫ് കൗൺസിലിൽ ഇതിനകം രണ്ട് വനിതാ പ്രതിനിധികളുണ്ട്. തർക്കത്തിലുള്ള സ്വത്തിൽ സൂക്ഷമപരിശോധന വേണമെന്നും ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിന് വ്യവസ്ഥ വേണമെന്നും അവർ ജെ.പി.സിയോട് പറഞ്ഞു.