കണ്ണൂർ: ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാർ വധക്കേസിൽ നവംബർ രണ്ടിന് കോടതി വിധി പറയും. തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ വാദം പൂർത്തിയായി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ.
2005 മാർച്ച് പത്തിന് കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് പോകുകയായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടിയിൽ ബസിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 27-ാം വയസിലാണ് അശ്വിനികുമാറിന്റെ ജീവൻ ജിഹാദികളെടുത്തത്.
നാല് പേർ ബസിനുള്ളിലും മറ്റുള്ളവർ ജീപ്പിലുമെത്തിയാണ് കൃത്യം നടത്തിയത്. അശ്വിനി കുമാർ സഞ്ചരിച്ച ബസിന്റെ മുന്നിലും പിന്നിലും ബോംബെറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. പിന്നാലെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കൊല നടത്തി 15 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിച്ചത്. അശ്വിനി കുമാർ ഓർമ്മയായിട്ട് 19 വർഷങ്ങൾക്ക് ശേഷമാണ് കേസിന്റെ വിധി പ്രഖ്യാപിക്കുക.















