ഏറെ ചർച്ചകൾക്ക് ഉയർത്തിയ ബോളിവുഡിലെ പ്രണയ കഥയായിരുന്നു നടൻ അർജുൻ കപൂറിന്റെയും നടിയും മോഡലുമായ മലൈക അറോറയുടെയും. പ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഈ പ്രണയ ജോഡികൾ എന്നും വിമർശനത്തിന് വിധേയരായത്. വസ്ത്രധാരണത്തിന്റെ പേരിലും വിവാഹമോചനത്തിന് പിന്നാലെ മൊട്ടിട്ട പ്രണയത്തിന്റെ പേരിലും നടി വേട്ടയാടപ്പെട്ടു. നടന് 39ഉം നടിക്ക് 59ഉം ആണ് പ്രായം.
വിവാദങ്ങൾ നിറഞ്ഞ അഞ്ചുവർഷം നീണ്ട പ്രണയം അവസാനിച്ചുവെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ അർജുൻ കപൂർ. ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പരന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. രാജ് താക്കറെ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലാണ് താരം പാപ്പരാസികളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. മലൈക അറോറയുടെ പേര് പറഞ്ഞ് ചോദ്യം വന്നതോടെയാണ് താരം പ്രതികരിച്ചത്. താനിപ്പോൾ സിംഗിളാണെന്നും സമാധാനപ്പെടൂവെന്നും അർജുൻ പറഞ്ഞു.
ആദ്യ ഭർത്താവ് അർബാസ് ഖാനുമായി പിരിഞ്ഞ ശേഷം 2018-ലാണ് മലൈകയും അർജുനും ഡേറ്റിംഗ് ആരംഭിച്ചത്. 2019-ൽ ഇരുവരും പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ പരിഹാസവും വിമർശനങ്ങളും ഉയർന്നു. ഈ വർഷം ആദ്യം പിങ്ക് വില്ലയാണ് ഇരുവരും പിരിഞ്ഞ കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും വേർപിരിയലിൽ മൗനം പാലിക്കുമെന്നും ന്യൂസ് പോർട്ടൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ തന്നെ വാർത്ത സ്ഥിരീകരിക്കുന്നത്.
View this post on Instagram
“>