വിഷാദരോഗം കാരണം പല തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ. ഏഴ് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതം മാറിമറിഞ്ഞതെന്നും സെൽവരാഘവൻ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയായിരുന്നു സെൽവരാഘവൻ.
“ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം ആരോ മനിസിനുള്ളിലിരുന്ന് മന്ത്രിക്കുന്നത് പോലെ തോന്നും. മനസിനുള്ളിൽ നിന്ന് ഒരു ശബ്ദം കേൾക്കും. അന്നല്ലൊം 10 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ ആറ് മാസത്തിനുള്ളിൽ ജീവിതം മാറിമറിഞ്ഞിരുന്നു. വിഷമം മാത്രം അനുഭവിച്ചിരുന്ന എനിക്ക് പെട്ടെന്ന് സന്തോഷവും സമാധാനവും ഉണ്ടാകാറുണ്ട്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്നോർത്ത് അപ്പോൾ ഞാൻ പശ്ചാത്തപിക്കാറുണ്ട്”.
ജീവിതം എന്താണെന്ന് എനിക്ക് മനസിലായി. സ്വയം ജീവിതം അവസാനിപ്പിക്കുന്നവർ അടുത്ത ജന്മത്തിൽ തങ്ങളുടെ ജീവിതം സന്തോഷമാകണമെന്ന് ആഗ്രഹിക്കാറുണ്ട്. സ്വിറ്റ്സർലാൻഡിൽ ജനിച്ച് സന്തോഷത്തോടെ ജിവിക്കണമെന്ന് ചിന്തിക്കും. പക്ഷേ, ഒരു ഗുഹയിൽ മുയലോ വവ്വാലോ ആയിട്ടാണ് ജനിക്കുന്നതെങ്കിൽ എന്ത് ചെയ്യും. മാനസിക പിരിമുറുക്കത്തിലാണെങ്കിൽ ഒരിക്കലും അതിനോട് വഴിക്കിടാൻ പോകരുത്. സാവധാനം അതൊക്കെ പരിഹരിക്കപ്പെടുമെന്നും സെൽവരാഘവൻ പറഞ്ഞു.