മേക്കപ്പ് ആർട്ടിസ്റ്റായ മഹിമ ബജാജിന്റെ പുത്തൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ദീപാവലിക്ക് മുന്നോടിയായി ഷൂട്ട് ചെയ്ത വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. പടക്ക വില്പനയ്‌ക്കിരുന്ന യുവതിയെ ഫാഷൻ മോഡലായി രൂപമാറ്റം വരുത്തുന്നതാണ് വീഡിയോ. ഇൻസ്റ്റഗ്രാമിലാണ് ഇവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് മഹിമ,
റോഡിന് വശത്തിരുന്ന് പടക്കങ്ങൾ വിറ്റിരുന്ന യുവതിയെയാണ് മഹിമാ ബജാജ് വിളിച്ചുകൊണ്ടുപോയി മേക്ക് ഓവർ നടത്തിയത്. ഇവർക്ക് സ്കിൻ-ഹെയർ കെയർ സർവീസുകളും നൽകി. സലൂണിലെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഓറഞ്ച് നീര്, തേൻ എന്നിവ ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്ത ശേഷമാണ് സൗന്ദര്യ മേക്കപ്പ് ചെയ്തത്. ഇതുവരെ അഞ്ചു മില്യണിലധികം ആൾക്കാരാണ് വീഡിയോ കണ്ടത്. ഓക്ടോബർ 27-നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേർ ഇതിന് പിന്തുണയറിയിച്ച് കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
“>