ഉത്സവ സീസൺ ആയാൽ പിന്നെ ഓഫറുകളുടെ പെരുമഴയാണ്. ടെലികോം കമ്പനികളാണ് ഓഫറുകൾ നൽകുന്നതിൽ മുൻപന്തിയിൽ. ഇത്തവണ ഓഫറിന് പകരം കിടിലൻ ഡിസ്കൗണ്ടുമായെത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. നിലവിലുള്ള റീച്ചാർജ് പ്ലാനിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.
1,999 രൂപയുടെ ജനപ്രിയ വാർഷിക പ്ലാനാണ് ബിഎസ്എൻഎൽ നൽകുന്നത്. ദീപാവലി സമ്മാനമായി ഈ പ്ലാനിന്റെ വില വെട്ടിച്ചുരുക്കിയിട്ടുണ്ട്. 100 രൂപ കിഴിവോടെ1899 രൂപയ്‌ക്ക് വാർഷിക പ്ലാൻ റീചാർജ് ചെയ്യാൻ സാധിക്കും. നവംബർ ഏഴ് വരെ ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. ആകെ 600 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, ദിവസവും 100 എസ്എംഎസ് എന്നിവയ്‌ക്ക് പുറമെ ഗെയിമുകളും മ്യൂസിക്കുമൊക്കെ ഈ പ്ലാനിലൂടെ ലഭിക്കും.
This #Diwali, double your celebration with #BSNL!
🎆 Get ₹ 100 OFF on our ₹ 1999 Recharge Voucher and enjoy 600GB data, unlimited calls, access to games, music, and more—all for just ₹ 1899/-!
A whole year of uninterrupted entertainment, now at a festive price. Offer valid… pic.twitter.com/imhpVAzCQ8— BSNL India (@BSNLCorporate) October 28, 2024
പ്രതാപം തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ. ജിയോ, വിഐ, എയർടെൽ എന്നീ ടെലികോം കമ്പനികൾ താരിഫ് കുത്തനെ കൂട്ടിയതിന് പിന്നാലെ ബിഎസ്എൻഎൽ വരിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണുണ്ടായത്. 4ജി, 5ജി സേവനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. ടെലികോം വിപ്ലവത്തിന് കൂടിയാണ് ബിഎസ്എൻഎൽ ഒരുങ്ങുന്നത്.