ആലപ്പുഴ: മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ്. റാബിസ് വാക്സിനെടുത്ത 61-കാരി ഗുരുതരാവസ്ഥയിൽ. തകഴി സ്വദേശി സേമന്റെ ഭാര്യ ശാന്തമ്മയ്‌ക്കാണ് ദുരവസ്ഥയുണ്ടായത്. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണമായും തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.
മുയൽ കടിച്ചതിന് പിന്നാലെ ഒക്ടോബർ 21-നാണ് ശാന്തമ വാക്സിനെടുത്തത്. ടെസ്റ്റ് ടോസിൽ തന്നെ അലർജി ഉണ്ടായെങ്കിലും ഇത് വകവയ്‌ക്കാതെ മൂന്ന് ഡോസ് വാക്സിനും എടുക്കുകയായിരുന്നു. പിന്നാലെ തളർന്നുവീണു. ഒരാഴ്ചയോളം വെൻ്റിലേറ്ററാലായിരുന്ന ശാന്തമ്മ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
95 ശതമാനത്തോളം
തലച്ചോറിന് ക്ഷതം സംഭവിച്ചെന്നും തിരിച്ച് കിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി ശാന്തമ്മയുടെ മകൾ പറഞ്ഞു. എഴുതാനും വായിക്കാനും അറിയാത്ത അച്ഛനും അമ്മയുമാണ് വാക്സിനെടുക്കും മുൻപ് എഴുതി ഒപ്പിട്ട് നൽകിയത്. മക്കളെ അറിയിക്കാതെ കുത്തിവയ്പ്പെടുത്തത് ശരിയായില്ലെന്നും കുടംബം ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജി അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.















