വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് അനുമോൾ . താരം നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കാറുണ്ട് . ഇപ്പോൾ അബുദാബിയിലെ ഹിന്ദുക്ഷേത്രമായ ‘ബാപ്സ് മന്ദിർ’ സന്ദർശിച്ച ചിത്രങ്ങളാണ് അനുമോൾ പങ്ക് വച്ചിരിക്കുന്നത് . BAPS HINDU MANDIR , Abudhabi എന്ന ക്യാപ്ഷനോടെയാണ് താരം അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്.
ഫെബ്രുവരി 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. ഫെബ്രുവരി 18 മുതല്‍ പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും ഉള്ള ആളുകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്.
അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് 700 കോടി രൂപ ചെലവിലാണ് ആയിരത്തോളം വർഷം നിലനിൽക്കാവുന്ന തരത്തിൽ ക്ഷേത്രം നിർമ്മിച്ചത് . പുരാതന ഹൈന്ദവ ശിൽപശാസ്ത്രമനുസരിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം കരകൗശല വിദഗ്ധർ മൂന്നു വർഷം കൊണ്ടാണ് വൈറ്റ് മാർബിളിൽ കൊത്തുപണികൾ ചെയ്ത് ക്ഷേത്രത്തിന്റെ ഉൾഭാഗം തയ്യാറാക്കിയത്.
https://www.instagram.com/p/DAv2fkLC4B8/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==















