തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവട്ടാർ ആദി കേശവ പെരുമാൾ ക്ഷേത്രത്തിലും അല്പശി ഉത്സവത്തിന് നാളെ കൊടിയേറും. വ്യാഴാഴ്ച രാവിലെ 8 45 നും 9 45 നും ഇടയ്‌ക്കാണ് കൊടിയേറ്റ്.ഭക്തരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രിമാരാണ് കൊടിയേറ്റുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നവംബർ ഏഴിനാണ് വലിയ കാണിക്ക എട്ടിന് പള്ളിവേട്ട.നവംബർ 9ന് ആറാട്ട്. സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് ഇക്കുറി ആറാട്ട് ഘോഷയാത്രയെ അനുഗമിക്കുന്നവർക്ക് ക്ഷേത്രത്തിൽ നിന്ന് പ്രത്യേക പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്..
തിരുവട്ടാർ ആദി കേശവ പെരുമാൾ ക്ഷേത്രത്തിലെ ആറാട്ട് നവംബർ 9 രാത്രി തളിയൽ ആറാട്ട് കടവിൽ വച്ചാണ്. തിരുവട്ടാറ്റ് രണ്ടാം ദിവസം മുതൽ രാത്രി 10ന് കഥകളി ഉണ്ടായിരിക്കും.