പൊന്നാനി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
തിരൂരിൽ നിന്നും പൊന്നാനിയിലേക്കുള്ള യാത്രക്കിടെയായിരുന്നു മൊബൈൽ ഫോൺ ഉപയോഗിച്ചത്. യാത്രക്കാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരു കൈയ്യിൽ മൊബൈൽ ഫോൺ പിടിച്ച് ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് പിടിച്ച് വാഹനം ഓടിക്കുന്ന ദൃശ്യങ്ങളാണ് യാത്രക്കാരൻ പകർത്തിയത്.
അപകടകരമായ രീതിയിൽ റോഡിലേക്ക് ശ്രദ്ധിക്കാതെ മൊബൈലിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് എംവിഡിയുടെ നടപടി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് അബ്ദുൽ അസീസ്.















