മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്നെ ഏറെ ആകർഷിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങളും , വീഡിയോകളും അദ്ദേഹം X-ൽ പങ്ക് വയ്‌ക്കാറുണ്ട്.
ഇപ്പോൾ സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടി സൂര്യ നമസ്‌കാരം ചെയ്യുന്ന വീഡിയോ ആനന്ദ് മഹീന്ദ്ര പങ്ക് വച്ചിരിക്കുന്നത് . സൂര്യനമസ്ക്കാരത്തിന്റെ ഓരോ ഭാഗവും വളരെ അനായാസമായാണ് പ്രണതി ബിഷ്‌ണോയി എന്ന പെൺകുട്ടി ചെയ്യുന്നത് . താൻ ദിവസവും വീട്ടിൽ സൂര്യ നമസ്‌കാരം പരിശീലിക്കാറുണ്ടെന്നും , എന്നാൽ ഈ പെൺകുട്ടിയുടെ സൂര്യ നമസ്ക്കാരത്തിന്റെ ദൃശ്യങ്ങൾ കണ്ടതോടെ തനിക്ക് തന്നോട് തന്നെ അപകർഷതാബോധം തോന്നി എന്നുമാണ് ദൃശ്യങ്ങൾ പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത് .
പ്രണതി ബിഷ്‌ണോയിയുടെ സൂര്യ നമസ്ക്കാര ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
https://x.com/i/status/1851638030911656004















