കൃഷി സ്ഥലത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്നു ; ഒരു മണിക്കൂറിനുള്ളിൽ അതേ സ്ഥലത്ത് വച്ച് മറ്റൊരു പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

Published by
Janam Web Desk

ലക്നൗ : കൃഷി സ്ഥലത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്ന യുവാവ് ഒരു മണിക്കൂറിനുള്ളിൽ മറ്റൊരു പാമ്പിന്റെ കടിയേറ്റ് മരിച്ചു . ഉത്തർപ്രദേശിലെ ബറേലി ക്യാര ഗ്രാമത്തിലാണ് സംഭവം. ഗോവിന്ദ കശ്യപ് എന്ന 32 കാരനാണ് മരിച്ചത് . ചൊവ്വാഴ്ച വയലിൽ പണിയെടുക്കുന്നതിനിടെ അവിടെയെത്തിയ പാമ്പിനെ ഗോവിന്ദ കശ്യപ് തല്ലിക്കൊന്നിരുന്നു.

അതിനു ശേഷം ജോലി തുടർന്ന ഗോവിന്ദ അല്പനേരം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പോകുകയും വീണ്ടും ജോലിയ്‌ക്കായി വയലിലേയ്‌ക്ക് ഇറങ്ങുകയും ചെയ്തു . ഇതിനിടെയാണ് നേരത്തെ പാമ്പിനെ കൊന്ന അതേ സ്ഥലത്ത് വച്ച് മറ്റൊരു പാമ്പ് ഗോവിന്ദിനെ കടിച്ചത് . പാമ്പ് കടിയേറ്റ ഉടൻ ഒപ്പമുണ്ടായിരുന്ന ജോലിക്കാർ ഗോവിന്ദിനെ വീട്ടിലേയ്‌ക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും , വഴിയ്‌ക്ക് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകി.

 

Share
Leave a Comment