തമിഴകത്ത് ആരാധകർ കൊണ്ടാടിയ ചിത്രമായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ ജയിലർ. സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം തമിഴ് നാട്ടിൽ റെക്കോർഡ് കളക്ഷനാണ് നേടിയെടുത്തത്. ഇപ്പോഴിതാ ജയിലറിലെ രജനി മോഡലിൽ ഇന്ത്യക്കാർക്ക് ദീപാവലി ആശംസ അറിയിച്ചിരിക്കുകയാണ് സിംഗപ്പൂർ പോലീസ് ഫോഴ്സ്.
ജയിലറിലെ രജനികാന്തിന്റെ കഥാപാത്രത്തിന്റെ സ്‌റ്റൈലിഷ് സ്ലോ-മോഷൻ ഷോട്ടുകളും ഡയലോഗുകളും ആയി സിംഗപ്പൂർ പോലീസിലെ ഉദ്യോഗസ്ഥൻ വരുന്നതും ഒടുവിൽ എല്ലാവരും ഒത്തുചേർന്ന് ദീപാവലി ആശംസ നൽകുന്നതുമാണ് വീഡിയോ . എല്ലാവർക്കും “ദീപാവലി ആശംസകൾ” നേർന്ന് മനോഹരമായ സെൽഫിയാണ് ഉദ്യോഗസ്ഥർ പങ്ക് വച്ചിരിക്കുന്നത് .
ട്രെൻഡിനനുസരിച്ചുള്ള ആശംസ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
#Singapore police force wishes #Deepavali in Jailor Rajni style🔥🔥#ShubhDeepavali #Diwali pic.twitter.com/3PDH0f92n1
— Amitabh Chaudhary (@MithilaWaala) October 30, 2024















