കഴിഞ്ഞ ദിവസം വിവാഹിതരായ സീരിയല്‍ താരം ദിവ്യ ശ്രീധറിനും നടന്‍ ക്രിസ് വേണുഗോപാലിനും കനത്ത സൈബർ ആക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത് . ഇരുവരുടേയും പ്രായമൊക്കെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ചിലരുടെ കമന്റ്. എന്നാല്‍ ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ .
താനും ക്രിസും തമ്മിൽ ഒന്‍പത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്നും , ഇത്രയും മോശം കമന്റുകൾ വരുമെന്ന് വിചാരിച്ചില്ലെന്നും ദിവ്യ ശ്രീധർ പറയുന്നു.
‘ വിവാഹം നാലാൾ അറിഞ്ഞ് നടത്തണമെന്ന് ആഗ്രഹമായിരുന്നു . എനിക്ക് 40 വയസ്സും ഇദ്ദേഹത്തിന് 49 വയസ്സുമാണ്. നാട്ടുകാർ പറയുന്നത് 60 വയസ്സെന്നാണ്. പറയുന്നവർ പറഞ്ഞോട്ടെ. ഞങ്ങള്‍ക്ക് പ്രശ്നമൊന്നും ഇല്ല. എനിക്ക് 40 അല്ല ഒരു അമ്പത് ആയിക്കോട്ടെ, എന്തായാലും ഞാന്‍ അല്ലേ താമസിക്കുന്നത്. ആർക്കാണ് പ്രശ്നം. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത് . കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ
നമ്മുടെ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങൾ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ പ്രശ്നമാണോ ? ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാൻ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്
ചെറിയ തോതില്‍ പ്രതികരണമൊക്കെയുണ്ടാവുമെന്ന് അറിയാമായിരുന്നെങ്കിലും ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല.സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവർക്കൊരു അച്ഛൻ വേണം. എന്റെ ഭർത്താവ് എന്നു പറയാൻ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.എനിക്കും എന്റെ മക്കള്‍ക്കും വേണ്ടിയാണ് ഞാന്‍ വിവാഹം ചെയ്തത്. ദയവ് ചെയ്ത് ഇത്രയും മോശപ്പെട്ട കമന്റ് ഇടല്ലേയെന്ന് ഞാന്‍ പറയുകയാണ്. ‘ എന്നും ദിവ്യ പറയുന്നു