ബോളിവുഡിലെ ആരാധകരുടെ പ്രിയ താരദമ്പതികളാണ് ദീപിക പദുക്കോണും റൺവീർ സിംഗും. താരങ്ങളുടെ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് തങ്ങളുടെ കുഞ്ഞു അതിഥിയെ വരവേറ്റ സന്തോഷം ദീപികയും രൺവീറും ആരാധകരെ അറിയിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുഞ്ഞിന്റെ പേരും ചിത്രവും താരങ്ങൾ വെളിപ്പെടുത്തി.
‘ ദുആ പദുക്കോൺ’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രാർത്ഥന എന്നാണ് പേരിന്റെ അർത്ഥം. കുഞ്ഞിന്റെ മനോഹരമായ കാലിന്റെ ചിത്രവും താരങ്ങൾ പങ്കുവച്ചു. ഇസ്റ്റഗ്രാം വഴിയാണ് കുഞ്ഞു മാലാഖയെ ദീപികയും രൺവീറും പരിചയപ്പെടുത്തിയത്.
”ദുആ എന്നതിന്റെ അർത്ഥം പ്രാർത്ഥന എന്നാണ്. കാരണം ഞങ്ങളുടെ പ്രാർത്ഥനയ്‌ക്കുള്ള ഉത്തരം ഇവളാണ്” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് ദുആയ്‌ക്കും താരദമ്പതികൾക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
View this post on Instagram
സെപ്തംബറിലാണ് ദുആയ്‌ക്ക് ദീപിക ജന്മം നൽകിയത്. ‘ വെൽക്കം ബേബി ഗേൾ’ എന്ന പോസ്‌റ്റോടെയാണ് ഇരുവരും കുഞ്ഞു മാലാഖയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.