ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. ഓഫീസുകളിലും വീടുകളിലും മാത്രമല്ല സോഷ്യമീഡിയകളിലും ഗൂഗിൾ പേയിലും ദീപാവലി പൊടിപാടിക്കുകയാണ്. ഗൂഗിൾ പേയിൽ നിറഞ്ഞു നിൽക്കുന്നതാകട്ടെ ലഡ്ഡു വിശേഷങ്ങളും.
ദീപാവലിയോടനുബന്ധിച്ച് ഗൂഗിൾ പേ ഇറക്കിയ ഒരു പ്രൊമോഷണൽ ഗെയിമാണിത്. ഗൂഗിൾ പേ വഴി ആറ് ലഡ്ഡു ഒപ്പിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കും. 51 രൂപ മുതൽ 1001 രൂപ വരെ ഇത്തരത്തിൽ സൗജന്യമായി നേടാമെന്നാണ് ഗൂഗിൽ പേയുടെ അവകാശവാദം. കളർ, ഡിസ്‌കോ, ട്വിങ്കിൽ, ട്രെൻഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡ്ഡുകളുടെ പേരുകൾ.
ലഡുകൾ ലഭിക്കാൻ ഗൂഗിൾ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷനുകളെങ്കിലും നടത്തണം. ലഡ്ഡു കൂടുതൽ ലഭിച്ചവർക്ക് ആവശ്യക്കാരുമായും ലഡ്ഡു പങ്കുവയ്‌ക്കാം. ഇതിനുള്ള ഓപ്ഷനും ഗൂഗിൾ പേയിലുണ്ട്. ഗൂഗിൾ പേ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ ഇതിനോടകം ലഡ്ഡുകൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. 6 ലഡ്ഡുകൾ കിട്ടിയിട്ടില്ലെങ്കിൽ വേഗം കിട്ടാനുള്ള വഴികളും നോക്കിക്കോളൂ.. നവംബർ ഏഴ് വരെ ആറ് ലഡ്ഡുകൾ ഒപ്പിച്ച് പണം നേടാനുള്ള അവസരമുണ്ട്.