ഇന്ത്യയുടെ ഇതിഹാസ ഫാഷൻ ഡിസൈനർമാരിൽ ഒരാളായ രോഹിത് ബാൽ അന്തരിച്ചു. 63-ാം വയസിലാണ് വിയോഗം. ഫാഷൻ ഡിസൈനിംഗ് കൗൺസിൽ ഒഫ് ഇന്ത്യയാണ് വാർത്ത സ്ഥരീകരിച്ചത്. “ഇതിഹാസ ഡിസൈനർ രോഹിത് ബാലിന്റെ വേർപാടിൽ ഞങ്ങൾ ദു:ഖിക്കുന്നു. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സ്ഥാപക അംഗമായിരുന്നു അദ്ദേഹം.
പരമ്പരാഗത പാറ്റേണുകളെ നവീന ഡിസൈനുകളുമായി സംയോജിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യകഴിവ് വേറിട്ടതായിരുന്നു. ഇന്ത്യൻ ഫാഷൻ മേഖലയെ പുനഃനിർവചിക്കുകയും നിരവധി തലമുറകൾക്ക് പ്രചോദനമാവുകയും ചെയ്തു.
View this post on Instagram
“>
അദ്ദേഹത്തിന്റ കലാചാതുര്യത്തിന്റെ പരമ്പര്യവും അദ്ദേഹം ഫാഷൻ ലോകത്തുണ്ടാക്കിയ മാറ്റവും എക്കാലവും നിലനിൽക്കും. റെസ്റ്റ് ഇൻ പീസ് ഗുഡ്ഡാ നിങ്ങളൊരു ഇതിഹാസമായിരുന്നു —–എഫ്ഡിസിഐ പ്രസ്താവനയിൽ പറഞ്ഞു.അനാരോഗ്യത്തെ തുടർന്നുള്ള 10 മാസത്തെ ഇടവേളയ്‌ക്ക് ശേഷം അടുത്തിടെ നടന്ന ലാക്മെ ഫാഷൻ വീക്കിലാണ് അദ്ദേഹം മടങ്ങിയെത്തിയത്. ബോളിവുഡ് നടി അനനന്യ പാണ്ഡെ ആയിരുന്നു ഷോ സ്റ്റോപ്പറായത്.
View this post on Instagram
“>